ഹോം › കേരളം

പ്രതിജ്ഞയില്‍ നിന്ന് ഉദ്യോഗസ്ഥന് പകരം സേനാംഗം എന്നാക്കി; ഇതോടെ പോലീസില്‍ ലിംഗ വിവേചനം ഉണ്ടാകില്ല!!!

By MJ News Desk · 06 Jan 2025, 05:38 PM

പോലീസില്‍ ഇനി ഉദ്യോഗസ്ഥനുണ്ടാകില്ല. അതിന് പകരം സേനാംഗം എന്നായിരിക്കും പറയുക. ഇതോടെ ലിംഗവിവേചനം ഇല്ലാതാക്കുകയെന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റം കൊണ്ടുവരുന്നത്. പൊലീസ് സേനയിലെ ലിംഗവിവേചനം അവസാനിപ്പിക്കാന്‍ പ്രതിജ്ഞാവാചകത്തില്‍ മാറ്റം വരുത്തി. പാസിംഗ് ഔട്ട് പരേഡിലെ പ്രതിജ്ഞാവാചകത്തിലാണ് മാറ്റം. പ്രതിജ്ഞാവാചകത്തിലെ പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന വാക്ക് ഒഴിവാക്കാനാണ് സംസ്ഥാന പൊലീസിന്റെ തീരുമാനം. എന്നാല്‍ പ്രതിജ്ഞയിലെ വാചകം മാറ്റിയത് കൊണ്ട് മാത്രം പോലീസ് സേനയിലെ പുരുഷ മേധാവിത്വം അവസാനിപ്പിക്കാനാകുമോയെന്നാണ് മലയാളികള്‍ ചോദിക്കുന്നത്. പരിശീലനം പൂര്‍ത്തിയാക്കി പൊലീസ് സേനയുടെ ഭാഗമാകുന്നതിന് മുന്നോടിയായുള്ള പാസിംഗ് ഔട്ട് പരേഡില്‍ ചൊല്ലുന്ന പ്രതിജ്ഞാവാചകത്തിലെ പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന വാക്കിന് പകരം ഇനിമുതല്‍ സേനാംഗം എന്നായിരിക്കും ഉപയോഗിക്കുക. ഉദ്യോഗസ്ഥന്‍ എന്നത് പുരുഷന്മാര്‍ മാത്രം സേനയിലുള്ള കാലത്ത് വന്ന വാക്കാണ്. സേനയില്‍ വനിതകളുള്ളതിനാല്‍ അത് വിവേചനമാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് വാക്ക് മാറ്റാന്‍ തീരുമാനമായത്. ആഭ്യന്തര വകുപ്പിനുവേണ്ടി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ മനോജ് എബ്രഹാമാണ് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#kerala police#oath#police

ബന്ധപ്പെട്ട വാർത്തകൾ

മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കുംവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
പൂർണ്ണ പേജ് കാണുക ›