ഹോം › കേരളം

സിദ്ധിഖിനെ പിടികൂടാനാകാതെ പോലീസ്, വ്യാപക തെരച്ചിൽ; നടൻ ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കും

By MJ Desk · 25 Sep 2024, 07:51 AM

ഹൈക്കോടതി മുൻകൂർ ജാമ്യം നിരസിച്ച് ഒരു ദിവസം ആകാറായിട്ടും നടൻ സിദ്ധിഖിനെ പിടികൂടാനാകാതെ പോലീസ്. പ്രത്യേക അന്വേഷണ സംഘം കൊച്ചിയിലും പുറത്തും തെരച്ചിൽ തുടരുകയാണ്. സിദ്ധിഖ് ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. എറണാകുളത്തെ സിദ്ധിഖിന്റെ വീടുകളും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളും പോലീസ് പരിശോധിച്ചു ഹോട്ടലുകളിലടക്കം ഇന്നലെ അർധരാത്രിയും പരിശോധന തുടർന്നിരുന്നു. എന്നാൽ പ്രതിയെ രക്ഷപ്പെടാൻ പോലീസ് അനുവദിക്കുകയാണെന്ന് ആരോപിച്ച് അന്വേഷണ സംഘത്തിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്. അതേസമയം സിദ്ധിഖ് ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കും. ഹർജിയുമായി ബന്ധപ്പെട്ട് സിദ്ധിഖിന്റെ അഭിഭാഷകർ ഡൽഹിയിലെ മുതിർന്ന അഭിഭാഷകനുമായി സംസാരിച്ചു. വിധി പകർപ്പും കൈമാറി. അതിജീവിത പരാതി നൽകാൻ വൈകിയതടക്കം ചൂണ്ടിക്കാട്ടിയാണ് ഹർജി. കൂടാതെ മറ്റ് കേസുകളോ ക്രിമിനൽ പശ്ചാത്തലമോ ഇല്ലാത്ത സിദ്ധിഖ് അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും അറിയിക്കും. തടസ്സ ഹർജിയുമായി സുപ്രീം കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരിയും അറിയിച്ചിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#sidhique

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›