ഹോം › കേരളം

അമ്മുവിന്റെ മരണത്തിലെ പോലീസ് അന്വേഷണം തൃപ്തികരം; മുഖ്യമന്ത്രിയെ കണ്ട് കുടുംബം

By MJ Desk · 27 Nov 2024, 03:17 PM

പത്തനംതിട്ടയിൽ മരിച്ച നഴ്‌സിംഗ് വിദ്യാർഥിനി അമ്മു സജീവിന്റെ കുടുംബം മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും കണ്ടു. മകളുടെ മരണത്തിലുള്ള പോലീസ് അന്വേഷണത്തിൽ തൃപ്തരാണെന്ന് കുടുംബം അറിയിച്ചു. ആശുപത്രിയിൽ നിന്നുള്ള അനാസ്ഥയാണ് ചൂണ്ടിക്കാട്ടിയത്. അന്വേഷണത്തിൽ എല്ലാ കാര്യങ്ങളും പുറത്തു കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായും കുടുംബം അറിയിച്ചു.അതേസമയം സംഭവത്തിൽ സെന്റർ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ് അന്വേഷണ കമ്മീഷനെ നിയമിച്ചിട്ടുണ്ട്. കൂടുതൽ വിദ്യാർഥികളുടെ മൊഴിയെടുക്കുമെന്നും അതിന് ശേഷം ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് നൽകൂവെന്നും ആരോഗ്യ വകുപ്പ് ഡയറക്ടർ പറഞ്ഞു. അമ്മുവിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് പ്രതികളെയും 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. പ്രതികൾക്ക് ജാമ്യം നൽകിയാൽ അന്വേഷണം അട്ടിമറിക്കുമെന്ന് പോലീസ് കോടതിയിൽ വാദിച്ചിരുന്നു. പ്രതികൾ ജാമ്യത്തിനായി സെഷൻസ് കോടതിയെ സമീപിച്ചേക്കും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#ammu s sajeev

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›