പ്രതികളുമായി പോയ പോലീസ് ജീപ്പ് മറിഞ്ഞു; നാല് പേർക്ക് പരുക്ക്

പത്തനംതിട്ടയിൽ പ്രതികളുമായി പോയ പോലീസ് ജീപ്പ് മറിഞ്ഞ് നാല് പേർക്ക് പരുക്കേറ്റു. രണ്ട് പ്രതികൾക്കും രണ്ട് പോലീസുദ്യോഗസ്ഥർക്കുമാണ് പരുക്കേറ്റത്. അളവിൽ കൂടുതൽ മദ്യം കൈവശം വെച്ചതിനാണ് രണ്ട്
 

പത്തനംതിട്ടയിൽ പ്രതികളുമായി പോയ പോലീസ് ജീപ്പ് മറിഞ്ഞ് നാല് പേർക്ക് പരുക്കേറ്റു. രണ്ട് പ്രതികൾക്കും രണ്ട് പോലീസുദ്യോഗസ്ഥർക്കുമാണ് പരുക്കേറ്റത്.

അളവിൽ കൂടുതൽ മദ്യം കൈവശം വെച്ചതിനാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്. ഇവരെ വൈദ്യപരിശോധനക്ക് വിധേയരാക്കി തിരികെ സ്‌റ്റേഷനിലേക്ക് വരുമ്പോഴാണ് വാഹനം മറിഞ്ഞത്. പരുക്കേറ്റ ആരുടെയും നില ഗുരുതരമല്ല