ഹോം › കേരളം

വിജിലന്‍സിന്റെ കെണി അറിഞ്ഞില്ല; കൈക്കൂലി വാങ്ങുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍

By MJ News Desk · 23 Jan 2025, 10:11 PM

കെട്ടിടം പൊളിക്കുന്ന കരാറുകാരനില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളത്ത് പോലീസ് ഉദ്യോഗസ്ഥന്‍ പിടിയിലായി. സിപിഒ പി.പി. അനൂപിനെയാണ് വിജിലന്‍സ് പിടികൂടിയത്. 5000 രൂപയാണ് കൈകൂലി വാങ്ങുന്നതിനിടെയാണ് പിടി വീണത്. മുളവുകാട് സ്റ്റേഷനിലെ സിവില്‍ പോലിസ് ഓഫീസറായ പി.പി. അനൂപിനെയാണ് വിജിലന്‍സ് ഡി.വൈ.എസ്.പി ജയരാജിന്റെ നേത്യത്ത്വത്തില്‍ പിടികൂടിയത്. കെട്ടിടങ്ങള്‍ പൊളിക്കുന്ന കരാറുകാരനോട് ആണ് കൈക്കൂലി ആവശ്യപ്പെട്ടത്. പണം നല്‍കിയില്ലെങ്കില്‍ കെട്ടിട അവശിഷ്ടങ്ങള്‍ നിക്ഷേപിക്കാന്‍ അനുവദിക്കില്ലെന്നും ലോറി പിടിച്ചെടുക്കുമെന്നും അനൂപ് ഭീഷണിപ്പെടുത്തി. ഇതിന് പിന്നാലെയാണ് കരാറുകാരന്‍ വിജിലന്‍സിനെ സമീപിച്ചത്. വിജിലൻസ് പറഞ്ഞത് അനുസരിച്ചാണ് കരാറുകാരൻ പിന്നീട് പോലീസുകാരനെ ബന്ധപ്പെട്ടത്. പണം നൽകാമെന്ന് പറഞ്ഞ് കാക്കനാട്ടേക്ക് പോലീസുകാരനെ ക്ഷണിക്കുകയും ഇവിടെ വെച്ച് വിജിലൻസ് ഇയാളെ കൈയ്യോടെ പിടികൂടുകയുമായിരുന്നു. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#5000#bribe#Ernakulam#money

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›