{"vars":{"id": "89527:4990"}}

പാലായിൽ പോലീസിന്റെ പട്രോളിംഗ് വാഹനം അപകടത്തിൽപ്പെട്ടു; മൂന്ന് ഉദ്യോഗസ്ഥർക്ക് പരുക്ക്
 

 

കോട്ടയം പാലായിൽ ഹൈവേ പോലീസിന്റെ പട്രോളിംഗ് വാഹനം അപകടത്തിൽപ്പെട്ടു. ഇന്ന് പുലർച്ചെ 4.30ഓടെ മുണ്ടാങ്കൽ ഭാഗത്ത് വെച്ചാണ് അപകടമുണ്ടായത്. 

അപകടത്തിൽ മൂന്ന് പോലീസുകാർക്ക് പരുക്കേറ്റു. എസ് ഐ നൗഷാദ്, പോലീസുകാരായ സെബിൻ, എബിൻ എന്നിവർക്കാണ് പരുക്കേറ്റത്

സെബിന്റെ കാലിന് ഒടിവും മുഖത്ത് പരുക്കുമേറ്റിട്ടുണ്ട്. മറ്റുള്ളവരുടെ പരുക്ക് ഗുരുതരമല്ല. മൂന്ന് പേരെയും പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.