ഹോം › കേരളം

തൃപ്പുണിത്തുറയിലെ യുവതിയുടെ മരണം ഭർതൃപീഡനത്തെ തുടർന്നെന്ന് പരാതി; പോലീസ് കേസെടുത്തു

By MJ Desk · 29 Mar 2025, 08:40 AM

തൃപ്പുണിത്തുറയിലെ യുവതിയുടെ മരണം ഭർതൃപീഡനത്തെ തുടർന്നെന്ന് പരാതി. ഇരുമ്പനം സ്വദേശി സംഗീതയെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. ഭർത്താവ് തിരുവാങ്കുളം സ്വദേശി അഭിലാഷ് യുവതിയെ നിരന്തരം പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നതായും ജോലി സ്ഥലത്ത് ചെന്ന് ബഹളമുണ്ടാക്കിയിരുന്നതായും പരാതിയിൽ പറയുന്നു. ആത്മഹത്യ ചെയ്തതിന്റെ തലേന്നും യുവതിയെ ഭർത്താവ് മർദിച്ചിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. ഈ മാസം 26നാണ് യുവതി മരിച്ചത്. ബന്ധുക്കൾ നൽകിയ പരാതിയിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എൽകെജിയിലും അങ്കണവാടിയിലും പഠിക്കുന്ന രണ്ട് കുട്ടികളും സംഗീതക്കുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›