ഹോം › കേരളം

മുകേഷിന്റെ തിരുവനന്തപുരത്തെ വീടിന് പോലീസ് സുരക്ഷ; കൊല്ലത്ത് പ്രതിപക്ഷ പ്രതിഷേധം

By MJ Desk · 29 Aug 2024, 10:07 AM

നടിയുടെ പരാതിയിൽ കേസ് എടുത്തതിന് പിന്നാലെ എംഎൽഎയും നടനുമായ മുകേഷിന്റെ തിരുവനന്തപുരത്തെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തി. മെഡിക്കൽ കോളേജ് പോലീസിന്റെ നേതൃത്വത്തിലാണ് സുരക്ഷ. രണ്ട് വാഹനങ്ങളിലാണ് പോലീസ് സ്ഥലത്തെത്തിയത്. വീടിന് മുന്നിൽ മുകേഷിന്റെ വാഹനമുണ്ടെങ്കിലും അദ്ദേഹം ഇവിടെയുണ്ടോയെന്ന് വ്യക്തമല്ല കേസെടുത്തതിന് പിന്നാലെ മുകേഷിന്റെ പ്രതികരണമൊന്നും ലഭ്യമായിട്ടില്ല. കേസുമായി നടി മുന്നോട്ടു പോയതോടെ മുകേഷ് കൊല്ലത്ത് നിന്ന് മാറിയതായാണ് വിവരം. പ്രതിപക്ഷത്തിന്റെ പ്രതിഷേധം കൊല്ലത്ത് നടക്കുന്നുണ്ട്. മുകേഷിന്റെ പട്ടത്താനത്തെ വീട്ടിലേക്കും എംഎൽഎ ഓഫീസിലേക്കും മാർച്ചുകൾ നടക്കുന്നുണ്ട് കൊച്ചിയിലെ നടി നൽകിയ ലൈംഗിക പീഡന പരാതിയിലാണ് മുകേഷിനെതിരെ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കൊച്ചി മരട് പോലീസാണ് കേസെടുത്തത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#mukesh

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›