ഹോം › കേരളം

ഭര്‍ത്താവിനെ ഇല്ലാതാക്കിയ പി പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് എ ഡി എമ്മിന്റെ ഭാര്യ

By MJ News Desk · 29 Oct 2024, 11:27 AM

കണ്ണൂര്‍: മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ പി പി ദിവ്യക്കെതിരെ ശക്തമായ നിലപാടുമായി നവിന്‍ ബാബുവിന്റെ ഭാര്യയും തഹസില്‍ദാറുമായ മഞ്ജുഷ. തന്റെ ഭര്‍ത്താവിനെ ഇല്ലാതാക്കിയ പ്രതിക്കെതിരെ ശക്തമായ നടപടിയുണ്ടാകണമെന്നും അവര്‍ക്കെതിരെ ഏതറ്റം വരെ പോകുമെന്നും മഞ്ജുഷ വ്യക്തമാക്കി. നവിന്‍ ബാബു ആത്മഹത്യ ചെയ്ത ശേഷം ഇതാദ്യമായാണ് മഞ്ജുഷ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരായത്. പോലീസ് നടപടിയിലും അധികൃതരുടെ ഇടപെടലിലും മഞ്ജുഷ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ആത്മഹത്യയായിരുന്നെങ്കില്‍ ഒരു ആത്മഹത്യാ കുറിപ്പുണ്ടാകേണ്ടേയെന്ന ചോദ്യത്തിന് അതുണ്ടാകണമല്ലോയെന്നായിരുന്നു മഞ്ജുഷയുടെ ഉത്തരം. പിപി ദിവ്യയെ സംരക്ഷിക്കുന്ന പാര്‍ട്ടി നിലപാടില്‍ നീരസം പ്രകടിപ്പിച്ചിരുന്നെങ്കിലും പരസ്യമായ പ്രസ്താവനക്ക് നവിന്‍ ബാബുവിന്റെ സഹോദരന്‍ തയ്യാറായില്ല.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#arrest#nio#nivin babu#pp divya#wife

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›