കോഴിക്കോട് അനുവദിച്ചതിൽ അധികം യാത്രക്കാരുമായി ബസ് സർവീസ്; നടപടി

കോഴിക്കോട് അനുവദിച്ചതിൽ അധികം യാത്രക്കാരുമായി സർവീസ് നടത്തിയ ബസിനെതിരെ നടപടി. അനഘ എന്ന ബസ് കളക്ടർ പിടിച്ചെടുത്തു. ഇന്ന് വൈകീട്ടോടെയാണ് സംഭവം. കോഴിക്കോട് നിന്ന് കൊയിലാണ്ടിയിലേക്ക് സർവീസ്
 

കോഴിക്കോട് അനുവദിച്ചതിൽ അധികം യാത്രക്കാരുമായി സർവീസ് നടത്തിയ ബസിനെതിരെ നടപടി. അനഘ എന്ന ബസ് കളക്ടർ പിടിച്ചെടുത്തു. ഇന്ന് വൈകീട്ടോടെയാണ് സംഭവം.

കോഴിക്കോട് നിന്ന് കൊയിലാണ്ടിയിലേക്ക് സർവീസ് നടത്തിയ ബസിനെതിരെയാണ് നടപടി. വീട്ടിലേയ്ക്ക് പോകുകയായിരുന്ന ജില്ലാ കളക്ടർ എസ്. സാംബശിവ റാവു സംഭവം ശ്രദ്ധയിൽപ്പെട്ട് ഇടപെടുകയായിരുന്നു.
തുടർന്ന് ബസ് പിടിച്ചെടുത്ത് യാത്രക്കാരെ കെഎസ്ആർടിസി ബസിൽ കയറ്റിവിട്ടു.

ബസ് ഉടമയ്ക്കും ഡ്രൈവറിനെതിരേയും നടപടി ഉണ്ടാകുമെന്ന് കളക്ടർ പറഞ്ഞു. അനുവദിച്ചതിൽ അധികം ആളുകൾ ബസിൽ ഉണ്ടായിരുന്നു. കൊവിഡുമായി ബന്ധപ്പെട്ട് സർക്കാരിന്റെ നിർദേശങ്ങൾ പാലിക്കണം. ജനങ്ങൾക്ക് വേണ്ടിയാണ് നിയമം ഉണ്ടാക്കിയിരിക്കുന്നത്. അത് ലംഘിച്ചാൽ പ്രശ്‌നം ഗുരുതരമാകുമെന്നും കളക്ടർ പറഞ്ഞു.