ഗുണ്ടകൾക്കെതിരെ നടപടി കടുപ്പിച്ച് പൊലീസ്; കോഴിക്കോട് 69 പേർ അറസ്റ്റിൽ

 

കോഴിക്കോട്: ഗുണ്ടായസം അവസാനിപ്പിക്കാൻ നടപടി സ്വീകരിച്ച് പൊലീസ്. കോഴിക്കോട് നഗരപരിധിയിൽ നിന്ന് 69 ഗുണ്ടകളെ അറസ്റ്റ് ചെയ്തു. സംസ്ഥാന വ്യാപകമായി കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് പൊലീസിന്‍റെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള നീക്കം.

8 സ്ഥിരം കുറ്റവാളികളും പിടികിട്ടാപുള്ളികളടക്കം 69 പേരെ നഗരത്തിന്‍റെ വിവിധഭാഗങ്ങളിൽ നിന്നാണ് മണിക്കൂറുകൾക്കകം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ വിവരശേഖരണം നടത്തി വിട്ടയക്കുമെങ്കിലും ഇനിമുതൽ പൊലീസിന്‍റെ കർശന നീരിക്ഷണത്തിലായിരിക്കും. കുറ്റകൃത്യങ്ങളെ അടിച്ചമർത്തിന്നതിനു മുന്നോടിയായാണ് ഇപ്പോൾ ഗുണ്ടാപ്പട്ടിക പുതുക്കുന്നതും കാപ്പ നടപടി ശക്തമാക്കുന്നതും.