യുവ ഡോക്ടർ നൽകിയ ബലാത്സംഗ പരാതിയിൽ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ്
Sep 10, 2025, 11:04 IST
യുവ ഡോക്ടർ നൽകിയ ബലാത്സംഗ പരാതിയിൽ വേടനെ അറസ്റ്റ് ചെയ്യും. ചോദ്യം ചെയ്യലിന് ശേഷം വൈദ്യ പരിശോധന നടത്തി അറസ്റ്റ് രേഖപ്പെടുത്തുമെന്ന് തൃക്കാക്കര എസിപി അറിയിച്ചു. തുടർന്ന് ഹൈക്കോടതി നിർദേശപ്രകാരം ഒരു ലക്ഷം രൂപ ബോണ്ടിലും രണ്ട് ആൾ ജാമ്യത്തിലും വിട്ടയക്കും
കേസിൽ ചോദ്യം ചെയ്യലിന് വേടൻ ഹാജരായിരുന്നു. ഹൈക്കോടതി നിർദേശപ്രകാരമാണ് ചോദ്യം ചെയ്യലിന് ഹാജരായത്. മുഖ്യമന്ത്രിക്ക് രണ്ട് യുവതികൾ നൽകിയ പരാതിയിൽ ഒന്നിൽ എറണാകുളം പോലീസ് വേടനെതിരെ കേസെടുത്തിട്ടുണ്ട്
വിവാദങ്ങൾക്കിടെ പ്രതികരണവുമായി വേടൻ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. താൻ ഒളിവിൽ പോയിട്ടില്ലെന്നും തന്റെ ജീവിതം ജനങ്ങൾക്ക് മുന്നിൽ ജീവിച്ച് തീർക്കാനാണ് ആഗ്രഹിക്കുന്നതെന്നും വേടൻ പറഞ്ഞിരുന്നു.