തിരുവനന്തപുരം എസ് എ പി ക്യാമ്പിൽ പോലീസ് ട്രെയിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Sep 18, 2025, 12:35 IST
തിരുവനന്തപുരം എസ് എ പി ക്യാമ്പിൽ പോലീസ് ട്രെയിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പോലീസ് ട്രെയിനി ആനന്ദാണ് മരിച്ചത്. കഴിഞ്ഞ ദിവസം കൈ ഞരമ്പ് മുറിച്ചും ആനന്ദ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
ഇതിന് പിന്നാലെ ചികിത്സക്ക് ശേഷം ക്യാമ്പിൽ വിശ്രമിക്കുകയായിരുന്നു. ഇന്ന് രാവിലെ ശുചിമുറിയിലാണ് ആനന്ദിനെ തൂങ്ങിയ നിലയിൽ കണ്ടത്. ഒപ്പമുള്ളവർ പരിശീലനത്തിനായി ഗ്രൗണ്ടിൽ പോയ സമയത്തായിരുന്നു സംഭവം.
ബി കമ്പനി പ്ലാറ്റൂൺ ലീഡറായിരുന്നു ആനന്ദ്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി