ഹോം › കേരളം

സിദ്ധിഖിനെ പിടികൂടാനാകാതെ പോലീസ്; മുൻകൂർ ജാമ്യാപേക്ഷ നാളെ സുപ്രീം കോടതിയിൽ

By MJ Desk · 29 Sep 2024, 08:33 AM

ബലാത്സംഗ കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളി ദിവസങ്ങൾ പിന്നിട്ടിട്ടും നടൻ സിദ്ധിഖിനെ പിടികൂടാനാകാതെ പോലീസ് വലയുന്നു. സിദ്ധിഖ് നാല് ദിവസം മുമ്പ് വരെ കൊച്ചിയിൽ ഉണ്ടായിരുന്നതായാണ് വിവരം. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ ദിവസവും സിദ്ധഇഖ് കൊച്ചിയിലുണ്ടായിരുന്നു. സുപ്രീം കോടതിയിൽ നൽകാനുള്ള രേഖകൾ അറ്റസ്റ്റ് ചെയ്തത് ഹൈക്കോടതിക്ക് സമീപത്തുള്ള നോട്ടറിയിൽ നേരിട്ട് എത്തിയാണ്. സിദ്ധിഖിനെ പിടികൂടാൻ ലുക്ക് ഔട്ട് നോട്ടീസ് അടക്കം ഇറക്കി പോലീസ് തെരച്ചിൽ നടത്തുമ്പോഴാണ് സിദ്ധിഖ് ഹൈക്കോടതിക്ക് സമീപത്ത് എത്തിയത്. അതേസമയം സിദ്ധിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി നാളെ പരിഗണിക്കും. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ് പി മെറിൻ ജോസഫ് ഇന്ന് ഡൽഹിയിൽ എത്തും. സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകരുമായി മെറിൻ ജോസഫ് കൂടിക്കാഴ്ച നടത്തും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#sidhique

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›