പൊന്നാനിയിലെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഇന്ന് രാത്രി പിന്‍വലിക്കും; തിരുവനന്തപുരത്തും ഇളവുകള്‍

പൊന്നാനിയില് പ്രഖ്യാപിച്ച ട്രിപ്പിള് ലോക്ക് ഡൗണ് ഇന്ന് രാത്രിയോടെ പിന്വലിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതേസമയം കണ്ടെയ്ന്മെന്റ് സോണായി തുടരും. നാട്ടുകാരും അധികൃതരും ജാഗ്രത തുടരണം. പൊന്നാനിയില് വ്യാപകമായി
 

പൊന്നാനിയില്‍ പ്രഖ്യാപിച്ച ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഇന്ന് രാത്രിയോടെ പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതേസമയം കണ്ടെയ്ന്‍മെന്റ് സോണായി തുടരും. നാട്ടുകാരും അധികൃതരും ജാഗ്രത തുടരണം. പൊന്നാനിയില്‍ വ്യാപകമായി പരിശോധന നടത്തിയതില്‍ 0.4 ശതമാനമാണ് രോഗവ്യാപനം. ഇന്ന് രാത്രി പന്ത്രണ്ട് മണിക്കാണ് പൊന്നാനിയിലെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കുക.

തിരുവനന്തപുരം നഗരത്തിലെ ട്രിപ്പിള്‍ ലോക്ക് ഡൗണിനോട് ജനം നല്ല രീതിയില്‍ സഹകരിക്കുന്നുണ്ട്. ഭക്ഷണം ലഭിക്കാത്ത പ്രശ്‌നങ്ങള്‍ ചിലര്‍ അറിയിച്ചിരുന്നു. അതിനാല്‍ സന്നദ്ധ സംഘടനകളും ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികളും പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടും. മറ്റ് ജില്ലകളില്‍ നിന്നും ഗുരുതരാവസ്ഥയിലുള്ള രോഗികളെ കൊണ്ടുവരാന്‍ അനുവദിക്കും. അടിയന്തര ആവശ്യത്തിന് പുറത്തുപോകാനും തടസ്സമില്ല.

പലചരക്ക് കടകള്‍ക്ക് രാവിലെ ഏഴ് മണി മുതല്‍ പതിനൊന്ന് വരെ പ്രവര്‍ത്തിക്കാം. ജനങ്ങള്‍ക്ക് ഏറ്റവും അടുത്തുള്ള കടയില്‍ നിന്ന് സാധനം വാങ്ങാം. സത്യവാങ്മൂലം കയ്യില്‍ കരുതണം. പരിസരത്ത് ലഭ്യമല്ലാത്ത മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും അടിയന്തര ആവശ്യങ്ങള്‍ക്കും കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടാമെന്നും മുഖ്യമന്ത്രി അറിയിച്ചു