ഹോം › കേരളം

അപ്രതീക്ഷിതമായി ലഭിച്ച ലോട്ടറിയല്ല; അടിക്കാന്‍ വേണ്ടി തന്നെയാണ് ഈ ലോട്ടറി എടുത്തത്; പൂജാ ബംബര്‍ വിജയിയുടെ വാക്കുകള്‍

By MJ News Desk · 05 Dec 2024, 09:34 PM

പൂജാ ബംബറിന്റെ 12 കോടി രൂപ ലഭിച്ച കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറിന് ഇത് അപ്രതീക്ഷിതമായി ലഭിച്ചതൊന്നുമല്ല. സമ്മാനം കിട്ടണമെന്ന ഉറച്ച ബോധ്യത്തില്‍ കണക്കുകൂട്ടി തന്ത്രപൂര്‍വം കരുനാഗപ്പള്ളിയില്‍ നിന്ന് കൊല്ലത്തെത്തി ലോട്ടറിയെടുത്തതാണ് ദിനേശ്. ആഗ്രഹിച്ചത് പോലെ തന്നെ അത് അടിച്ചു. 2019ല്‍ തൊട്ടടുത്ത നമ്പറിന് 12 കോടിയുടെ ബംബര്‍ നഷ്ടമായ ദിനേശ് തന്റെ ദുര്‍വിധിയോട് പോരാടി അതേ 12 കോടി തിരിച്ചുപിടിച്ചു. കൊല്ലത്തെ ജയകുമാര്‍ ലോട്ടറി സെന്ററില്‍ നിന്നാണ് ദിനേശ് കുമാര്‍ ലോട്ടറി എടുത്തത്. ലോട്ടറി സബ് ഏജന്റാണ് ഇദ്ദേഹം. ഫലം പുറത്തു വന്നതോടെ ഒന്നാം സമ്മാനം നേടിയ ഭാഗ്യശാലിക്കായുള്ള തിരച്ചിലിലായിരുന്നു. ഇന്നാണ് തനിക്കാണ് ലോട്ടറി അടിച്ചതെന്ന് ദിനേശ് വെളിപ്പെടുത്തിയത്. കൊല്ലത്ത് കുടുംബസമ്മേതം എത്തിയ ദിനേശിനെ പൊന്നാടയും കിരീടവും അണിയിച്ചാണ് ജനങ്ങള്‍ സ്വീകരിച്ചത. പൂജാ ബംബറിന്റെ ഒന്നാം സമ്മാനം ലഭിച്ചത് ദിനശ് കുമാര്‍ എടുത്ത JC 325526 എന്ന നമ്പര്‍ ടിക്കറ്റിനായിരുന്നു. JA 378749, JB 939547, JC 616613, JD 211004, JE 584418, എന്നീ നമ്പറുകളിലുള്ള ടിക്കറ്റുകളാണ് രണ്ടാം സമ്മാനമായ ഒരു കോടി രൂപയ്ക്ക് അര്‍ഹമായത്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം അഞ്ച് പരമ്പരയിലെ ടിക്കറ്റുകള്‍ക്കാണ് ലഭിക്കുക. മൂന്നാം സമ്മാനം 10 ലക്ഷം രൂപയാണ്. അഞ്ച് പരമ്പരകള്‍ക്കും രണ്ട് ലക്ഷം വീതമാണ് ലഭിക്കുക. നാലാം സമ്മാനമായ മൂന്ന് ലക്ഷം അഞ്ച് പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായ രണ്ട് ലക്ഷം രൂപ അഞ്ച് പരമ്പരകള്‍ക്കും ലഭിക്കും.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#kerala#lottery#POOJA BUMBER

ബന്ധപ്പെട്ട വാർത്തകൾ

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
പൂർണ്ണ പേജ് കാണുക ›