പൂജപ്പുര സെൻട്രൽ ജയിലിൽ 53 പേർക്ക് കൂടി കൊവിഡ്; രോഗബാധിതരുടെ എണ്ണം 218 ആയി

പൂജപ്പുര സെൻട്രൽ ജയിലിലെ 53 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അമ്പത് തടവുകാർക്കും രണ്ട് ജയിൽ ജീവനക്കാർക്കും ജയിൽ ഡോക്ടർക്കുമാണ് രോഗബാധ കണ്ടെത്തിയത്. തലസ്ഥാനനഗരിയിലെ കൊവിഡ് ഹോട്ട്
 

പൂജപ്പുര സെൻട്രൽ ജയിലിലെ 53 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അമ്പത് തടവുകാർക്കും രണ്ട് ജയിൽ ജീവനക്കാർക്കും ജയിൽ ഡോക്ടർക്കുമാണ് രോഗബാധ കണ്ടെത്തിയത്.

തലസ്ഥാനനഗരിയിലെ കൊവിഡ് ഹോട്ട് സ്‌പോട്ടായി പൂജപ്പുര സെൻട്രൽ ജയിൽ മാറുകയാണ്. ഇതിനോടകം 218 പേർക്കാണ് ജയിലിൽ കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ നാല് ദിവസത്തിനിടെ നടന്ന പരിശോധനയിലാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. വരും ദിവസങ്ങളിലും കൂടുതൽ തടവുകാരിൽ പരിശോധന നടത്താനാണ് തീരുമാനം.