അഞ്ചുവയസ്സുകാരനെ പീഡിപ്പിച്ച കേസില്‍ പൂജാരി അറസ്റ്റില്‍
Jan 16, 2025, 19:53 IST
കോഴിക്കോട് ജില്ലയിലെ വടകരയില്‍ പോക്‌സോ കേസില്‍ പൂജാരി അറസ്റ്റില്‍. ക്ഷേത്ര ദര്‍ശനത്തിനെത്തിയ അഞ്ച് വയസ്സുകാരനെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. എറണാകുളം മേത്തല സ്വദേശി എം സജിയാണ് അറസ്റ്റിലായത്. ഇയാള്‍ വടകര ഭാഗത്തെ നിരവധി ക്ഷേത്രങ്ങളില്‍ പുജാകര്‍മങ്ങള്‍ക്കായി എത്തിയിരുന്നു. ഇതിനിടെയാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്. വടകര പോലീസാണ് സജിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ സജിയെ കോടതയില്‍ ഹാജരാക്കും. പോക്‌സോ കോടതയിലാകും ഹാജരാക്കുക. മറ്റൊരു കേസില്‍ ആയഞ്ചേരി സ്വദേശികളായ കുഞ്ഞിസൂപ്പിയെന്ന 60കാരനെയും ഇബ്രാഹീമിനെയും അറസ്റ്റ് ചെയ്തു.