പൂന്തുറ സിറാജിനെ പിഡിപിയിൽ നിന്ന് പുറത്താക്കി; നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

പിഡിപി നേതാവ് പൂന്തുറ സിറാജിനെ പിഡിപിയിൽ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. സംഘടനാ പ്രവർത്തന രംഗത്ത് നിർജീവമാകുകയും മറ്റൊരു പാർട്ടിയുടെ സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനിക്കുകയും
 

പിഡിപി നേതാവ് പൂന്തുറ സിറാജിനെ പിഡിപിയിൽ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. സംഘടനാ പ്രവർത്തന രംഗത്ത് നിർജീവമാകുകയും മറ്റൊരു പാർട്ടിയുടെ സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനിക്കുകയും ചെയ്തതായി വിവരം ലഭിച്ചതിനെ തുടർന്നാണ് നടപടിയെന്ന് പാർട്ടി ചെയർമാൻ അബ്ദുന്നാസർ മഅ്ദനി അറിയിച്ചു

കഴിഞ്ഞ ഏതാനും നാളുകളായി പിഡിപിയിൽ നിന്ന് അകന്നാണ് സിറാജിന്റെ പ്രവർത്തനം. 25 വർഷത്തെ സംഘടനാ ബന്ധം ഉപേക്ഷിച്ച് കേവലമൊരു കോർപറേഷൻ സീറ്റിന് വേണ്ടി മറ്റൊരു പ്രസ്ഥാനത്തിന്റെ ഭാഗമാകാനുള്ള തീരുമാനം രാഷ്ട്രീയ ധാർമികതക്ക് നിരക്കാത്തതും വഞ്ചനയുമാണെന്ന് പാർട്ടി പത്രക്കുറിപ്പിൽ അറിയിച്ചു

സിറാജ് ഐഎൻഎല്ലിൽ ചേരുമെന്നാണ് റിപ്പോർട്ട്. തിരുവനന്തപുരം കോർപറേഷനിൽ ഇടത് സ്ഥാനാർഥിയായി മത്സരിക്കുമെന്നും വാർത്തയുണ്ട്.