പൂന്തുറയിൽ സൂപ്പർ സ്പ്രെഡ്; തീവ്രതോതിൽ പരിശോധന നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

സംസ്ഥാനത്ത് കോവിഡ് വൈറസ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ പൂന്തുറയിൽ കോവിഡ് സൂപ്പർ സ്പ്രെഡ് ഉണ്ടായെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ. തിരുവനന്തപുരം ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ച 64
 

സംസ്ഥാനത്ത് കോവിഡ് വൈറസ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ പൂന്തുറയിൽ കോവിഡ് സൂപ്പർ സ്പ്രെഡ് ഉണ്ടായെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ.

തിരുവനന്തപുരം ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ച 64 പേരിൽ 60 പേരും സമ്പർക്കരോഗികൾ. പൂന്തുറ, മാണിക്യവിളാകം, പുത്തൻപള്ളി മേഖലകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

പൂന്തുറയിൽ ഇന്ന് മാത്രം 55 പേർക്കാണ് മേഖലയിൽ കോവിഡ് സ്ഥിരീകരിച്ചത്.കഴിഞ്ഞ അഞ്ചു ദിവസങ്ങളിൽ പൂന്തുറയിൽനിന്ന് ശേഖരിച്ച 600 സാമ്പിളുകളിൽ 119 പേർക്കും കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.

മറ്റന്നാൾ വീടുകളിലടക്കം അണുനശീകരണം, കടലിലും നിയന്ത്രണം, മൽസ്യത്തൊഴിലാളികളെ തമിഴ്നാട് ഭാഗത്തേക്ക് പോകാൻ അനുവദിക്കില്ല. തിരുവനന്തപുരത്ത് പരിശോധന തീവ്രതോതിൽ നടത്തുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

പോസിറ്റീവാകുന്ന എല്ലാവരേയും ഉടൻതന്നെ ആശുപത്രികളിലേക്ക് മാറ്റും. പൂന്തുറയിൽ 25 കമാൻഡോകളെ വിന്യസിച്ചിട്ടുണ്ടെന്നും, ആറ് ടീമുകളുടെ പരിശോധന നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.