പൂവാർ ഫയർ സ്റ്റേഷനിൽ 9 പേർക്ക് കൂടി കൊവിഡ്; പാറശ്ശാല താലൂക്ക് ആശുപത്രിയിലെ ആറ് പേർക്കും രോഗബാധ

തിരുവനന്തപുരം പൂവാർ ഫയർ സ്റ്റേഷനിൽ 9 ജീവനക്കാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ പൂവാർ ഫയർ സ്റ്റേഷനിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി. 11 ജീവനക്കാർ
 

തിരുവനന്തപുരം പൂവാർ ഫയർ സ്റ്റേഷനിൽ 9 ജീവനക്കാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ പൂവാർ ഫയർ സ്റ്റേഷനിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി. 11 ജീവനക്കാർ നിരീക്ഷണത്തിലാണ്.

മേനംകുളം കിൻഫ്ര പാർക്കിലെ 88 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 300 പേരിൽ നടന്ന ആന്റിജൻ പരിശോധനയിലാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. പാറശ്ശാല താലൂക്ക് ആശുപത്രി സർജറി വാർഡിൽ രണ്ട് രോഗികൾക്കും നാല് കൂട്ടിരിപ്പുകാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.