പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് സിബിഐക്ക്

തിരുവനന്തപുരം: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് സിബിഐക്ക് വിടാൻ തയ്യാറാണെന്ന് സർക്കാർ ഹൈക്കോടതിയിൽ. കേന്ദ്രത്തിന് ഇത് സംബന്ധിച്ച് കത്തയച്ചതായും സർക്കാർ കോടതിയെ അറിയിച്ചു. തട്ടിപ്പിന് ഇരയായവര് ഹൈക്കോടതിയില്
 

തിരുവനന്തപുരം: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് സിബിഐക്ക് വിടാൻ തയ്യാറാണെന്ന് സർക്കാർ ഹൈക്കോടതിയിൽ. കേന്ദ്രത്തിന് ഇത് സംബന്ധിച്ച് കത്തയച്ചതായും സർക്കാർ കോടതിയെ അറിയിച്ചു. തട്ടിപ്പിന് ഇരയായവര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിശദമായ റിപോർട്ട് സമർപ്പിക്കാൻ കോടതി സർക്കാരിന് നിർദേശം നൽകി. മൂവായിരത്തിലേറെ പരാതികളാണ് പോപ്പുലർ ഫിനാൻസിനെതിരെ വന്നിരിക്കുന്നത്.

അതേസമയം, പോപ്പുലർ ഉടമകളുടെ കസ്റ്റഡി നീട്ടാൻ പൊലീസ് അപേക്ഷ നൽകും. തെളിവെടുപ്പ് തുടരുന്ന സാഹചര്യത്തിൽ പ്രതികളെ കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസിന്റെ ആവശ്യം. തൃശൂരിൽ പോപ്പുലറിന് കൂടുതൽ വേരുകളുള്ളതായി പൊലീസ് കണ്ടെത്തി. പോപ്പുലർ ഫിനാൻസ് തട്ടിപ്പു കേസിലെ പ്രതികളായ പ്രഭ, റീനു, റീബ എന്നിവരുമായി അന്വേഷണ സംഘം തൃശൂരിവലെത്തി തെളിവെടുപ്പ് നടത്തി.