വനിതാ ജനപ്രതിനിധികളുടെ ഫോണിലേക്ക് അശ്ലീല വീഡിയോ അയച്ച മലപ്പുറം സ്വദേശി പിടിയിൽ

വനിതാ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള സ്ത്രീകളുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല വീഡിയോകൾ അയച്ച മലപ്പുറം സ്വദേശി പിടിയിൽ. പൂക്കോട്ടുംപാടത്ത് സ്വദേശിയായ റിജാസാണ് പിടിയിലായത്. രാജസ്ഥാനിൽ നിന്നുള്ള സിം കാർഡ്
 

വനിതാ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള സ്ത്രീകളുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല വീഡിയോകൾ അയച്ച മലപ്പുറം സ്വദേശി പിടിയിൽ. പൂക്കോട്ടുംപാടത്ത് സ്വദേശിയായ റിജാസാണ് പിടിയിലായത്. രാജസ്ഥാനിൽ നിന്നുള്ള സിം കാർഡ് ഉപയോഗിച്ചാണ് റിജാസ് അശ്ലീല വീഡിയോകൾ അയച്ചത്

പഞ്ചായത്ത് ജനപ്രതിനിധികൾ, അയൽക്കൂട്ടം ഭാരവാഹികൾ എന്നിവരുടെ മൊബൈൽ ഫോണിലേക്ക് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അശ്ലീല വീഡിയോകൾ എത്തിയിരുന്നു. എടക്കര, പോത്തുകല്ല്, കാളികാവ്, താനൂർ, പരപ്പനങ്ങളാടി, വേങ്ങര പഞ്ചായത്തുകലിലെ സ്ത്രീകൾക്കാണ് അശ്ലീല വീഡിയോകൾ ലഭിച്ചത്. വിവിധ സ്‌റ്റേഷനുകളിൽ ഇതുസംബന്ധിച്ച് പരാതി വന്നതോടെ എസ് പി പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചു

പെരിന്തൽമണ്ണ എഎസ്പി ഹേമലതയുടെ നേതൃത്വത്തിലുള്ള സംഘമാണ് റിജാസിനെ പിടികൂടിയത്. വഴിയോര തുണിക്കച്ചവടക്കാരനാണ് റിജാസ്. വെബ്‌സൈറ്റിൽ നിന്നും നമ്പർ എടുത്താണ് ഇയാൾ അശ്ലീല വീഡിയോകൾ അയച്ചിരുന്നത്. വഴിയിൽ കിടന്ന് കിട്ടിയതാണ് ഇയാൾക്ക് രാജസ്ഥാനിൽ നിന്നുള്ള സിം.