ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

കേരളതീരത്തും ലക്ഷദ്വീപിലും ഇന്നും നാളെയും (മേയ് 31, ജൂൺ 01) മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ
 

കേരളതീരത്തും ലക്ഷദ്വീപിലും ഇന്നും നാളെയും (മേയ് 31, ജൂൺ 01) മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതിനാൽ ഈ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.

ഇന്ന് (മേയ് 31) കന്യാകുമാരി തീരത്തും തെക്കൻ ശ്രീലങ്കൻതീരത്തും ഇന്നും നാളെയും (31, 01) മധ്യ-കിഴക്ക് അറബികടലിലും ഇന്നു മുതൽ ജൂൺ 04 വരെ തെക്കുപടിഞ്ഞാറൻ അറബികടലിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. ഇതു മുൻനിർത്തി ഈ സമുദ്ര മേഖലകളിൽ ഈ ദിവസങ്ങളിൽ മത്സ്യബന്ധനത്തിനു പോകാൻ പാടില്ല.