മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട സിവിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. പാലക്കാട് ഹേമാംബിക നഗർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ രവിദാസിനെയാണ് എസ് പി സസ്പെൻഡ് ചെയ്തത്. കൊറോണ
 

മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട സിവിൽ പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ. പാലക്കാട് ഹേമാംബിക നഗർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ രവിദാസിനെയാണ് എസ് പി സസ്പെൻഡ് ചെയ്തത്. കൊറോണ വീണ്ടും വന്നത് പിണറായി കാരണമെന്നായിരുന്നു ഫേസ് ബുക്ക് പോസ്റ്റ്.

 

സർക്കാരിനെ വിമർശിക്കുന്ന നിരവധി പോസ്റ്റുകൾ രവിദാസ് ഷെയർ ചെയ്തിരുന്നു. സംഘപരിവാർ പോസ്റ്റുകളും സമൂഹ സ്പർദയ്ക്ക് കാരണമാകുന്നതുമായ നിരവധി പോസ്റ്റുകൾ ഇയാൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു.

ഇത് വിവാദമായതോടെ രവിദാസിനെതിരെ രഹസ്യാന്വേഷണ വിഭാ​ഗം വിശദമായി അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സസ്പെൻഷൻ നടപടി ഉണ്ടായത്.