{"vars":{"id": "89527:4990"}}

ഇടുക്കി ഉപ്പുതറയിൽ കൂട്ട ആത്മഹത്യ ചെയ്ത ഒരു കുടുംബത്തിലെ നാല് പേരുടെ പോസ്റ്റ്‌മോർട്ടം ഇന്ന്

 
ഇടുക്കി ഉപ്പുതറയിൽ കൂട്ട ആത്മഹത്യ ചെയ്ത ഒരു കുടുംബത്തിലെ നാല് പേരുടെ പോസ്റ്റ്‌മോർട്ടം ഇന്ന്. കടബാധ്യതയെ തുടർന്നായിരുന്നു കൂട്ട ആത്മഹത്യ. ഒമ്പതേക്കർ സ്വദേശി പട്ടത്തമ്പലം സജീവ്, ഭാര്യ രേഷ്മ, മക്കളായ ദേവൻ, ദിയ എന്നിവരാണ് മരിച്ചത് ഇന്നലെ വൈകിട്ട് നാലരയോടെയാണ് സമീപവാസികൾ പോലീസിൽ വിവരം അറിയിക്കുന്നത്. വീട്ടിലെ ഹാളിനുള്ളിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സജീവ് ഓട്ടോറിക്ഷ ഡ്രൈവറാണ്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നെടുത്ത പണത്തിന്റെ തിരിച്ചടവ് മുടങ്ങിയതോടെ ഭീഷണി ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ഇരുവരും ആത്മഹത്യ ചെയ്തതായാണ് സംശയം.