കൊറോണ വൈറസ് ബാധിതന്റെ മരണം: പോത്തൻകോട് പൂർണമായും അടച്ചു; മുഴുവൻ പേരും നിരീക്ഷണത്തിൽ

കൊറോണ വൈറസ് ബാധിതനായി സ്വദേശി മരിച്ച സാഹചര്യത്തിൽ പോത്തൻകോട് പഞ്ചായത്ത് പൂർണമായും അടച്ചു. എല്ലാ ജനങ്ങളും രണ്ട് കിലോമീറ്റർ പരിധിയിലെ മറ്റ് പ്രദേശങ്ങളിലെ ആളുകളും പൂർണമായും ക്വാറന്റൈനിൽ
 

കൊറോണ വൈറസ് ബാധിതനായി സ്വദേശി മരിച്ച സാഹചര്യത്തിൽ പോത്തൻകോട് പഞ്ചായത്ത് പൂർണമായും അടച്ചു. എല്ലാ ജനങ്ങളും രണ്ട് കിലോമീറ്റർ പരിധിയിലെ മറ്റ് പ്രദേശങ്ങളിലെ ആളുകളും പൂർണമായും ക്വാറന്റൈനിൽ പ്രവേശിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടു.

കൊവിഡ് മരണത്തിന് പിന്നാലെ വിളിച്ചു ചേർത്ത പഞ്ചായത്ത് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. മരിച്ച അബ്ദുൽ അസീസുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ ഐസോലേഷനിലാണ്. ഇനിയാരെങ്കിലുമുണ്ടെങ്കിൽ 1077 എന്ന ഹെൽപ് ലൈൻ നമ്പറിൽ അറിയിക്കാനും മന്ത്രി പരഞ്ഞു

പോത്തൻകോട് പ്രദേശമാകെ മൂന്നാഴ്ചക്കാലം പൂർണമായും ക്വാറന്റൈനിൽ പോകണം. ജനം സ്വയം നിരീക്ഷണത്തിൽ കഴിയണം. പോത്തൻകോടിന്റെ പ്രാന്ത പ്രദേശങ്ങളായ അണ്ടൂർകോണം പഞ്ചായത്തിലെ പ്രദേശങ്ങൾ, കാട്ടായിക്കോണം കോർപറേഷൻ ഡിവിഷന്റെ അരിയോട്ടുകോണം, മേലെമുക്ക് തുടങ്ങി പോത്തൻകോടിന്റെ രണ്ട് കിലോമീറ്റർ പരിധിയിൽ വരുന്ന പ്രദേശങ്ങളെല്ലാം ക്വാറന്റൈനിൽ പോകണം

മരിച്ച കൊവിഡ് ബാധിതന്റെ റൂട്ട് മാപ്പിലെ ആശയക്കുഴപ്പം തുടരുന്നതിനാലാണ് പ്രദേശം പൂർണമായും അടച്ചിടുന്നത്. ഇതല്ലാതെ മറ്റ് വഴിയില്ലെന്നും ആരോഗ്യവകുപ്പ് വിലയിരുത്തുന്നു.