ഹോം › കേരളം

നവീന്‍ ബാബു കൈക്കൂലി വാങ്ങിയിട്ടുണ്ട്; വേണമെങ്കില്‍ എന്നെ നുണപരിശോധനക്ക് വിധേയമാക്കൂ; ആരോപണത്തില്‍ ഉറച്ച് പ്രശാന്തന്‍

By MJ News Desk · 29 Jan 2025, 09:58 PM

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ പരസ്യമായി അധിക്ഷേപിച്ചതിന് പിന്നാലെ ആത്മഹത്യ ചെയ്ത മുന്‍ എ ഡി എം നവീന്‍ ബാബു കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന ആരോപണത്തില്‍ ഉറച്ച് പ്രശാന്തന്‍. വിശ്വാസമില്ലെങ്കില്‍ തന്നെ നുണ പരിശോധനക്ക് വിധേയമാക്കാം. പെട്രോള്‍ പമ്പിന് എന്‍ ഒ സി നല്‍കാന്‍ നവീന്‍ ബാബു തന്നോട് പണം ചോദിച്ചിട്ടുണ്ട്. താന്‍ അത് കൊടുത്തിട്ടുമുണ്ടെന്നും പ്രശാന്തന്‍ ഡിജിപിക്ക് നല്‍കിയ അപേക്ഷയില്‍ പറയുന്നു. .പമ്പിന് എന്‍.ഒ.സി നല്‍കാന്‍ എഡിഎം കൈക്കൂലി വാങ്ങിയെന്നായിരുന്നു പരിയാരം ഗവ. മെഡിക്കല്‍ കോളജിലെ ഇലക്ട്രീഷ്യനായ പ്രശാന്തന്റെ പരാതി. ഈ വിഷയം യാത്രയയപ്പില്‍ വെളിപ്പെടുത്തിയതോടെയാണ് നവീന്‍ ബാബു ആത്മഹത്യ ചെയ്തത്. അതേസമയം എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ നവീന്‍ ബാബുവിന്റെ ഭാര്യ കെ മഞ്ജുഷ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. വസ്തുതകള്‍ പരിഗണിക്കാതെയാണ് സിംഗിള്‍ ബെഞ്ച് വിധിയെന്നാണ് കുടുംബത്തിന്റെ വാദം.സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണത്തെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#adm#naveen babu#prashanthan

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›