പ്രവാസികളുടെ മടക്കവും പ്രതിപക്ഷത്തിന്റെ രാഷ്ട്രീയവും: പിപിഇ കിറ്റ് പ്രായോഗികമല്ലെന്ന് ഉമ്മൻ ചാണ്ടി

പ്രവാസികളോട് സംസ്ഥാന സർക്കാർ നീതി കാണിച്ചില്ലെന്ന ആരോപണം പതിവ് പോലെ ആവർത്തിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അതിഥി തൊഴിലാളികൾക്ക് നൽകിയ പരിഗണന പോലും പ്രവാസികൾക്ക് സർക്കാർ
 

പ്രവാസികളോട് സംസ്ഥാന സർക്കാർ നീതി കാണിച്ചില്ലെന്ന ആരോപണം പതിവ് പോലെ ആവർത്തിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അതിഥി തൊഴിലാളികൾക്ക് നൽകിയ പരിഗണന പോലും പ്രവാസികൾക്ക് സർക്കാർ നൽകുന്നില്ല. പ്രവാസികൾക്കുള്ള പിപിഇ കിറ്റിന്റെ ചെലവ് സർക്കാർ വഹിക്കണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു

പ്രവാസികളെ തിരിച്ചു കൊണ്ടുവരാതിരിക്കാനാണ് സർക്കാർ ശ്രമിച്ചത്. പിപിഇ കിറ്റ് സുഗമമായി ലഭിക്കുമോ, പ്രവാസികൾക്ക് ഇത് താങ്ങാനാകുമോ എന്നും ഉമ്മൻ ചാണ്ടി ചോദിച്ചു. മരണ സംഖ്യ കൂടുന്ന സമയത്തും അവരുടെ വരവ് മുടക്കാനാണ് സർക്കാർ ശ്രമിച്ചത്.

ജാഗ്രത നിലനിർത്തി പ്രായോഗികമായ കാര്യങ്ങൾ ചെയ്ത് പ്രവാസികളെ കൊണ്ടുവരണം. കൊവിഡിന്റെ ജാഗ്രതയുടെ കാര്യത്തിൽ മത്സരത്തിനില്ല. പ്രതിപക്ഷം ജനങ്ങൾക്കൊപ്പമാണ്. സർക്കാർ എന്തുകൊണ്ട് ചാർട്ടേഡ് വിമാനങ്ങളിൽ പ്രവാസികളെ എത്തിക്കുന്നില്ലെന്നും ഉമ്മൻ ചാണ്ടി ചോദിച്ചു