{"vars":{"id": "89527:4990"}}

ആലപ്പുഴയിൽ ഗർഭിണിയായ യുവതിയെ കൊന്ന് കായലിൽ തള്ളിയ കേസ്; ഒന്നാം പ്രതിക്ക് വധശിക്ഷ
 

 

ആലപ്പുഴ കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊന്ന് കായലിൽ തള്ളിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ. നിലമ്പൂർ സ്വദേശി പ്രബീഷിനാണ് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി(3) വധശിക്ഷ വിധിച്ചത്. പുന്നപ്ര സ്വദേശിനി അനിത കൊല്ലപ്പെട്ട കേസിലാണ് വിധി

2021 ജൂലൈ പത്തിനാണ് അനിതയുടെ മൃതദേഹം പൂക്കൈതയാറിൽ കണ്ടെത്തിയത്. സംഭവത്തിൽ അനിതയുടെ ആൺസുഹൃത്ത് നിലമ്പൂർ സ്വദേശി പ്രബീഷിനെയും ഇയാളുടെ സുഹൃത്ത് കൈനകരി സ്വദേശിനി രജനിയെയും അറസ്റ്റ് ചെയ്തിരുന്നു

വിവാഹിതനായ പ്രബീഷ് വിവാഹിതരായ അനിതയുമായും രജനിയുമായും ഒരേസമയം അടുപ്പത്തിലായിരുന്നു. ഇതിനിടെ അനിത ഗർഭിണിയായി. ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും അനിത വഴങ്ങിയില്ല. തുടർന്നാണ് പാലക്കാട് ജോലി ചെയ്യുകയായിരുന്ന അനിതയെ ആലപ്പുഴയിലെ രജനിയുടെ വീട്ടിലേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തിയത്.