ഹോം › കേരളം

സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് കുറ്റാരോപിതരെ ഒഴിവാക്കണമെന്ന് പ്രേം കുമാർ

By MJ Desk · 26 Aug 2024, 03:55 PM

ഹേമ കമ്മിറ്റി റിപ്പോർട്ട് നേരത്തെ പുറത്തുവരേണ്ടതായിരുന്നുവെന്ന് ചലചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേം കുമാർ. മൊഴികൾ നൽകിയ നടികൾ പരാതിയുമായി രംഗത്തുവരാൻ തയ്യാറാകണം. സിനിമ നയ രൂപീകരണ സമിതിയിൽ നിന്ന് കുറ്റാരോപിതരെ ഒഴിവാക്കണം. മുകേഷിനെ സിനിമ കോൺക്ലേവിൽ പങ്കെടുപ്പിക്കാതിരിക്കുന്നതാണ് ഉചിതമെന്നും പ്രേംകുമാർ പറഞ്ഞു മലയാള സിനിമയിൽ സ്ത്രീ സുഹൃത്തുക്കൾ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങളും പരാതികളും അന്വേഷിക്കാൻ ഇങ്ങനെയൊരു സമിതി രൂപീകരിച്ചതു തന്നെ ധീരമായ നടപടിയാണ്. മറ്റ് സംസ്ഥാനങ്ങളിൽ ഒന്നുമില്ലാത്തതാണ്. മുൻ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണെന്നതിനാൽ അതിനൊരു ജുഡീഷ്യൽ സ്വഭാവമുണ്ട് സമൂഹത്തിൽ സ്ത്രീകൾ തുറന്നു പറയാൻ മടിക്കുന്ന കാര്യങ്ങളാണ് റിപ്പോർട്ടിൽ ഉള്ളത്. റിപ്പോർട്ട് കുറച്ചുകൂടി നേരത്തെ പുറത്തുവരണമായിരുന്നു എന്നാണ് കരുതുന്നത്. വിഷയങ്ങളെ കുറിച്ച് അന്വേഷിക്കാൻ സർക്കാർ അന്വേഷണ സംഘത്തെ നിയമിച്ചിട്ടുണ്ട്. മൊഴികൾ നൽകിയ നടികൾ പരാതിയുമായി രംഗത്തുവരാൻ തയ്യാറാകണമെന്നും പ്രേംകുമാർ പറഞ്ഞു

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#prem kumar

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›