{"vars":{"id": "89527:4990"}}

പ്രീ പോൾ സർവേ ഫലം പരസ്യപ്പെടുത്തി; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ
 

 

പ്രീ പോൾ സർവേ ഫലം പരസ്യപ്പെടുത്തിയ സംഭവത്തിൽ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ. സംഭവം ഗൗരവതരമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സൈബർ പോലീസിൽ സംഭവം റിപ്പോർട്ട് ചെയ്തു. 

തിരുവനന്തപുരം കോർപറേഷനിലെ ശാസ്താമംഗലം വാർഡിലെ സ്ഥാനാർഥിയാണ് ആർ ശ്രീലേഖ. പ്രീ പോൾ സർവേ പ്രസിദ്ധീകരിക്കാൻ പാടില്ലെന്ന സുപ്രീം കോടതിയുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും മാർഗനിർദേശം നിലനിൽക്കെയാണ് ശ്രീലേഖയുടെ നടപടി വിവാദമായത്. 

ബിജെപിക്ക് തിരുവനന്തപുരം കോർപറേഷനിൽ ഭൂരിപക്ഷമുണ്ടാകും, എൽഡിഎഫ് പിന്നോട്ടുപോകും എന്നുള്ള സ്വകാര്യ സർവേയാണ് ശ്രീലേഖ പങ്കുവെച്ചത്. നേരത്തെ തെരഞ്ഞെടുപ്പ് പോസ്റ്ററിൽ ഐപിഎസ് എന്ന് ശ്രീലേഖ ഉപയോഗിച്ചതും വിവാദമായിരുന്നു.