രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശബരിമല ദർശനത്തിന് എത്തുന്നു; വൻ സുരക്ഷാ ക്രമീകരണങ്ങൾ

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശബരിമല ദർശനത്തിന് എത്തുന്നു. ജനുവരി 6ന് തിങ്കളാഴ്ചയാകും രാഷ്ട്രപതി ശബരിമല ദർശനത്തിനെത്തുക. സന്ദർശനത്തിന് സംസ്ഥാനം അനുകൂല മറുപടി നൽകിയിട്ടുണ്ട് രാംനാഥ് കോവിന്ദിന് മല
 

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശബരിമല ദർശനത്തിന് എത്തുന്നു. ജനുവരി 6ന് തിങ്കളാഴ്ചയാകും രാഷ്ട്രപതി ശബരിമല ദർശനത്തിനെത്തുക. സന്ദർശനത്തിന് സംസ്ഥാനം അനുകൂല മറുപടി നൽകിയിട്ടുണ്ട്

രാംനാഥ് കോവിന്ദിന് മല നടന്നുകയറാൻ പ്രയാസമായതിനാൽ ഹെലിപാഡ് സൗകര്യം ഉണ്ടാകുമോയെന്നും രാഷ്ട്രപതി ഭവൻ ചോദിച്ചിട്ടുണ്ട്. പാണ്ടിത്താവളത്തിലെ ജലസംഭരണിക്ക് മുകളിൽ ഹെലികോപ്റ്റർ ഇറങ്ങാൻ സൗകര്യമൊരുക്കാമെന്ന് ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ട്. ഇവിടെ നിന്ന് ജീപ്പിൽ സന്നിധാനത്തേക്ക് എത്താനാകും.

രാഷ്ട്രപതി എത്തുന്നതിന്റെ ഭാഗമായി നിലയ്ക്കൽ മുതൽ സന്നിധാനം വരെ സുരക്ഷ വർധിപ്പിക്കും. നിലയ്ക്കലാണ് ഹെലികോപ്റ്ററിൽ ഇറങ്ങുന്നതെങ്കിൽ റോഡ് മാർഗം പമ്പയിലെത്തുകയും പമ്പയിൽ നിന്ന് ഡോളിയിൽ സന്നിധാനത്തേക്ക് എത്താനുമാണ് സാധ്യത.

ആദ്യമായാണ് ഒരു ഇന്ത്യൻ രാഷ്ട്രപതി ശബരിമലയിൽ ദർശനം നടത്തുന്നത്. രാഷ്ട്രപതി എത്തുന്ന ദിവസം പമ്പയിലേക്കുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. ഡിജിപി ഉൾപ്പെടെയുള്ള ഉന്നത പോലീസുദ്യോഗസ്ഥർ നേരിട്ടെത്തിയാകും സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തുക