സംസ്ഥാനത്ത് സ്വകാര്യ ബസുകൾ ഉടൻ സർവീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി

സ്വകാര്യ ബസുകൾ ഉടൻ സർവീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. ബസുടമകളുടെ സംഘടനാ പ്രതിനിധികളുമായി നടത്തി ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. ചില ബസുകൾ നാളെ
 

സ്വകാര്യ ബസുകൾ ഉടൻ സർവീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. ബസുടമകളുടെ സംഘടനാ പ്രതിനിധികളുമായി നടത്തി ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. ചില ബസുകൾ നാളെ മുതൽ തന്നെ ഓടിത്തുടങ്ങും.

ബസ് സർവീസുകൾ നടത്തില്ലെന്ന സമീപനം ബസുടമകൾക്കില്ല. പ്രയാസങ്ങൾ അറിയിക്കുകയാണ് അവർ ചെയ്തത്. സർക്കാർ ഇത് മുഖവിലക്കെടുക്കുകയാണ്. അറ്റകുറ്റപ്പണികൾക്ക് വേണ്ടിയാണ് സർവീസുകൾ വൈകുന്നത്. അത് തീർത്ത് എത്രയും വേഗത്തിൽ സർവീസ് പുനരാരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു

കോഴിക്കോട് ജില്ലയിൽ ഇപ്പോൾ തന്നെ ചില ബസുകൾ ഓടുന്നുണ്ട്. അടുത്ത ദിവസങ്ങളിലായി ബാക്കി ബസുകൾ ഓടിത്തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.