മന്ത്രിയുമായി നടത്തിയ ചർച്ച വിജയിച്ചു; സ്വകാര്യ ബസ് സമരം പിൻവലിച്ചു

ഫെബ്രുവരിയിൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. ഗതാഗത മന്ത്രി എ കെ ശശീന്ദ്രനുമായി ബസ് ഉടമകളുടെ അസോസിയേഷൻ നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. ബസുടമകൾ
 

ഫെബ്രുവരിയിൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. ഗതാഗത മന്ത്രി എ കെ ശശീന്ദ്രനുമായി ബസ് ഉടമകളുടെ അസോസിയേഷൻ നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാൻ തീരുമാനമായത്.

ബസുടമകൾ ഉന്നയിച്ച വിഷയങ്ങളിൽ ഫെബ്രുവരി 20ന് മുമ്പ് പരിഹാരം കാണുമെന്ന് മന്ത്രി ഉറപ്പ് നൽകി. പറഞ്ഞ സമയത്തിനകം സർക്കാരിന്റെ ഭാഗത്ത് നിന്ന് പരിഹാരമുണ്ടായില്ലെങ്കിൽ ഫെബ്രുവരി 21 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും ബസുടമകൾ അറിയിച്ചു.

മിനിമം ചാർജ് എട്ട് രൂപയിൽ നിന്നും പത്ത് രൂപയാക്കുക, മിനിമം ചാർജിൽ സഞ്ചരിക്കാനുള്ള ദൂരം രണ്ടര കിലോമീറ്ററായി കുറയ്ക്കുക, വിദ്യാർഥികളുടെ യാത്രാനിരക്ക് അഞ്ച് രൂപയാക്കി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ബസുടമകൾ സമരം പ്രഖ്യാപിച്ചിരുന്നത്. ഫെബ്രുവരി നാല് മുതൽ അനിശ്ചിത കാല പണിമുടക്ക് പ്രഖ്യാപിച്ചതോടെയാണ് മന്ത്രി ചർച്ച നടത്തിയത്.