ഹോം › കേരളം

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും; രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഒപ്പം

By MJ Desk · 22 Oct 2024, 08:08 AM

വയനാട് ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രാത്രിയോടെ എത്തുന്ന പ്രിയങ്ക നാളെ നാമനിർദേശ പത്രിക സമർപ്പിക്കും. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, എഐസിസി പ്രസിഡന്റ് മല്ലികാർജുന ഖാർഗെ എന്നിവരും പ്രിയങ്കക്കൊപ്പമുണ്ടാകും. തെരഞ്ഞെടുപ്പിലെ കന്നിയങ്കത്തിനാണ് പ്രിയങ്ക ഒരുങ്ങുന്നത്. നാളെ രാവിലെ 11 മണിക്ക് കൽപ്പറ്റയിൽ റോഡ് ഷോ നടക്കും. ഇതിന് ശേഷമാകും പത്രികാ സമർപ്പണം. പ്രിയങ്കയുടെ റോഡ് ഷോയിൽ വൻ ജനപങ്കാളിത്തമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൈസൂരുവിൽ നിന്ന് റോഡ് മാർഗമാണ് രാഹുലും പ്രിയങ്കയും വയനാട്ടിലെത്തുക. സോണിയ ഗാന്ധിയും ഖാർഗെയും നാളെ എത്തും. നാളെ കൽപ്പറ്റ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് റോഡ് ഷോ ആരംഭിക്കുന്നത്. രണ്ട് കിലോമീറ്റർ റോഡ് ഷോ നടത്തിയ ശേഷം വരണാധികാരിയായ ജില്ലാ കലക്ടർക്ക് മുമ്പാകെ പത്രിക നൽകും. 10 ദിവസം പ്രിയങ്ക വയനാട്ടിൽ പ്രചാരണത്തിനുണ്ടാകും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#priyanka gandhi#wayanad election

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›