ഹോം › കേരളം

പ്രമുഖ ക്രിമിനൽ അഭിഭാഷകൻ അഡ്വ. ബിഎ ആളൂർ അന്തരിച്ചു

By MJ Desk · 30 Apr 2025, 01:48 PM

പ്രമുഖ ക്രിമിനൽ അഭിഭാഷകൻ അഡ്വ. ബിഎ ആളൂർ അന്തരിച്ചു. കിഡ്‌നി സംബന്ധമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴായിരുന്നു അന്ത്യം. ആളൂരിന്റെ നില അതീവ ഗുരുതരാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതർ നേരത്തെ അറിയിച്ചിരുന്നു. വിവാദമായ ഗോവിന്ദച്ചാമി കേസ്, ഇലന്തൂർ നരബലി കേസ്, പെരുമ്പാവൂരിലെ നിയമ വിദ്യാർഥിനി കൊല്ലപ്പെട്ട കേസ്, കൂടത്തൂർ കൂട്ടക്കൊലപാതക കേസ് എന്നിവയിൽ പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകനായിരുന്നു ആളൂർ. രണ്ട് വർഷത്തിലേറെയായി വൃക്ക രോഗത്തിന് ചികിത്സയിൽ കഴിയുകയായിരുന്നു ബിജു ആന്റണി ആളൂർ എന്നാണ് ഇദ്ദേഹത്തിന്റെ പേര്. തൃശ്ശൂർ സ്വദേശിയാണ്. നടി ആക്രമിക്കപ്പെട്ട കേസിൽ ആദ്യ ഘട്ടത്തിൽ പൾസർ സുനിയുടെയും അഭിഭാഷകനായിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നുസ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽമെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതിപാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ
പൂർണ്ണ പേജ് കാണുക ›