ജോസഫ് വിഭാഗത്തിന് കൂടുതൽ സീറ്റ്; പരസ്യ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്, ഡിസിസി ഓഫീസ് ഉപരോധിക്കുന്നു

നിയമസഭാ തെരഞ്ഞെടുപ്പിൽ പി ജെ ജോസഫ് വിഭാഗത്തിന് കൂടുതൽ സീറ്റ് നൽകാനുള്ള നീക്കത്തിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. കോട്ടയം ഡിസിസി ഓഫീസ് പ്രവർത്തകർ ുപരോധിച്ചു ഏറ്റുമാനൂർ
 

നിയമസഭാ തെരഞ്ഞെടുപ്പിൽ പി ജെ ജോസഫ് വിഭാഗത്തിന് കൂടുതൽ സീറ്റ് നൽകാനുള്ള നീക്കത്തിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. കോട്ടയം ഡിസിസി ഓഫീസ് പ്രവർത്തകർ ുപരോധിച്ചു

ഏറ്റുമാനൂർ സീറ്റ് പി ജെ ജോസഫ് വിഭാഗത്തിന് വിട്ടുനൽകാനുള്ള നീക്കത്തെ തുടർന്നാണ് യൂത്ത് കോൺഗ്രസ് പരസ്യ പ്രതിഷേധത്തിലേക്ക് കടന്നത്. അതേസമയം യുഡിഎഫിൽ സീറ്റ് വിഭജനം സംബന്ധിച്ച് ഇപ്പോഴും ധാരണയായിട്ടില്ല. ഇന്ന് പി ജെ ജോസഫുമായി നടത്തുന്ന ചർച്ചകളിൽ തീരുമാനമാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം.