സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധം; കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി പാർട്ടി വിട്ടു
Nov 15, 2025, 12:23 IST
കോർപറേഷൻ സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി എൻ വി ബാബുരാജ് കോൺഗ്രസിൽ നിന്ന് രാജിവെച്ചു. എരഞ്ഞിപ്പാലം വാർഡിൽ കെപിസിസി സ്ഥാനാർഥി നിർണയ മാർഗരേഖ അട്ടിമറിച്ചെന്നും വാർഡ് കമ്മിറ്റി നൽകിയ പേരുകൾ പരിഗണിച്ചില്ലെന്നും എൻ വി ബാബുരാജ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു
പരാജയം ഭയന്ന് കെപിസിസി ജനറൽ സെക്രട്ടറി മറ്റൊരു വാർഡിലേക്ക് പോയി. എരഞ്ഞിപ്പാലം വാർഡിൽ നൂലിൽ കെട്ടി സ്ഥാനാർഥിയെ ഇറക്കി. വാർഡുമായി ബന്ധമില്ലാത്ത മുൻ ബ്ലോക്ക് സെക്രട്ടറിയെ സ്ഥാനാർഥിയാക്കി
ഗ്രൂപ്പ് ഇല്ലാത്തവർക്കും നേതാക്കളുടെ പെട്ടി തൂക്കി നടക്കാത്തവർക്കും കോൺഗ്രസിൽ പരിഗണനയില്ല. അഴിമതിയിൽ സിപിഎം-കോൺഗ്രസ് നെക്‌സസ് ആണ്. പ്രതികരിക്കാൻ കോൺഗ്രസിൽ ആളില്ലാതായെന്നും ബാബുരാജ് പറഞ്ഞു