ഹോം › കേരളം

വയനാടിന്റെ കുടുംബമാകുന്നതിൽ അഭിമാനമുണ്ട്; കൂടെയുണ്ടാകുമെന്ന് പ്രിയങ്ക ഗാന്ധി

By MJ Desk · 23 Oct 2024, 02:55 PM

തനിക്ക് വോട്ട് അഭ്യർഥിച്ച് ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്നത് ആദ്യമാണെന്ന് പ്രിയങ്ക ഗാന്ധി. വയനാടിന്റെ കുടുംബമാകുന്നതിൽ അഭിമാനമുണ്ട്. റോഡ് ഷോയ്ക്ക് ശേഷം കൽപ്പറ്റയിൽ വോട്ടർമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. 17ാം വയസിലാണ് പിതാവിന് വേണ്ടി ആദ്യമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയതെന്നും പ്രിയങ്ക പരഞ്ഞു അച്ഛനും അമ്മയ്ക്കും സഹോദരനും വേണ്ടി പ്രചാരണം നടത്തിയിട്ടുണ്ട്. പക്ഷേ ആദ്യമായിട്ടാണ് എനിക്ക് വേണ്ടി ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നിങ്ങളുടെ പിന്തുണ തേടുന്നത്. ഇത് വ്യത്യസ്തമായ അനുഭവമാണ്. വയനാട്ടിലെ സ്ഥാനാർഥിയായി മത്സരിക്കാൻ അവസരം നൽകിയ കോൺഗ്രസ് അധ്യക്ഷനോട് വലിയ നന്ദിയുണ്ട് കുറച്ച് നാളുകൾക്ക് മുമ്പ് വയനാട്ടിലെ മുണ്ടക്കൈയിൽ സഹോദരനൊപ്പം വന്നു. അവിടെ എല്ലാം നഷ്ടമായവരെ കണ്ടു. ഉരുൾപൊട്ടലിൽ ജീവിതം ഇല്ലാതായ മനുഷ്യരെ കണ്ടു. ഞാൻ കണ്ട ഓരോരുത്തരും പരസ്പരം സഹായിച്ചു കൊണ്ട് പ്രവർത്തിക്കുകയായിരുന്നു. വയനാട്ടുകാരുടെ ധൈര്യം വലിയ ആഴത്തിൽ സ്പർശിച്ചു വയനാടുമായുള്ള ബന്ധം കൂടുതൽ ദൃഡമാക്കും. രാത്രിയാത്രാ നിരോധനം, മെഡിക്കൽ കോളേജ് തുടങ്ങിയ എല്ലാ പ്രശ്‌നങ്ങളും രാഹുൽ വ്യക്തമാക്കി തന്നിട്ടുണ്ട്. ഇത് എന്റെ പുതിയ യാത്രയാണ്. ഇതിൽ നിങ്ങൾ ഓരോരുത്തരുമാണ് ഗുരുക്കൻമാരെന്നും പ്രിയങ്ക പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#priyanka gandhi

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›