കാസർകോട് പിടിഎ പ്രസിഡന്റിന്റെ മർദനത്തിൽ പരുക്കേറ്റ കുട്ടി ആശുപത്രിയിൽ

കാസർകോട് എടനീരിൽ പി ടി എ പ്രസിഡന്റിന്റെ മർദനത്തിൽ പരുക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇഖ്ബാലിന്റെ മകൻ മുഹമ്മദ് ഇർഷാദ് എന്ന ഒമ്പതാം ക്ലാസ് വിദ്യാർഥിയെയാണ് ആശുപത്രിയിൽ
 

കാസർകോട് എടനീരിൽ പി ടി എ പ്രസിഡന്റിന്റെ മർദനത്തിൽ പരുക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇഖ്ബാലിന്റെ മകൻ മുഹമ്മദ് ഇർഷാദ് എന്ന ഒമ്പതാം ക്ലാസ് വിദ്യാർഥിയെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എടനീർ ജി എച്ച് എസ് എസ് വിദ്യാർഥിയാണ് ഇർഷാദ്

വ്യാഴാഴ്ച സ്‌കൂളിൽ യൂത്ത് ഫെസ്റ്റിവലിനിടെ സുഹൃത്തിനൊപ്പം കളിച്ചുകൊണ്ടിരുന്ന ഇർഷാദിനെ പിടിഎ പ്രസിഡന്റ് തെറി വിളിക്കുകയും മുഖത്തടിക്കുകയും ചെയ്തുവെന്നാണ് പരാതി. പോലീസിനും ചൈൽഡ് ലൈനും കുടുംബം പരാതി നൽകിയിട്ടുണ്ട്‌