തിരുവനന്തപുരം പുല്ലുവിളയിൽ യുവാവ് ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നു

തിരുവനന്തപുരം പുല്ലുവിളയിൽ യുവതിയെ ഭർത്താവ് കഴുത്തു ഞെരിച്ചു കൊന്നു. ഇന്നുച്ചയോടെയാണ് സംഭവം. ഷൈനിയെന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് നിജുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.
 
ഷൈനിയുടെ വായിൽ തുണി തിരുകിയ ശേഷമാണ് കഴുത്തു ഞെരിച്ചു കൊന്നത്. ഷൈനിയെ നിജുവിന് സംശയമായിരുന്നതായി നാട്ടുകാർ പറയുന്നു. ഇവർ തമ്മിൽ നിരന്തരം വഴക്കുമിടാറുണ്ടായിരുന്നു

സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുമ്പോൾ നിജു വീട്ടിൽ തന്നെയുണ്ടായിരുന്നു. തുടർന്ന് ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.