കോൺഗ്രസ് നേതാവും വ്യവസായിയും തന്നെ വധിക്കാൻ ഗൂഢാലോചന നടത്തി; ജീവന് ഭീഷണിയെന്ന് പി വി അൻവർ എംഎൽഎ

തന്റെ ജീവന് ഭീഷണിയുണ്ടെന്ന് നിലമ്പൂർ എംഎൽഎ പി വി അൻവർ. മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്നാഥ് ബെഹ്റക്കും നൽകിയ പരാതിയിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. കോൺഗ്രസ്
 

തന്റെ ജീവന് ഭീഷണിയുണ്ടെന്ന് നിലമ്പൂർ എംഎൽഎ പി വി അൻവർ. മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്‌നാഥ് ബെഹ്‌റക്കും നൽകിയ പരാതിയിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. കോൺഗ്രസ് നേതാവും കൊല്ലം സ്വദേശിയായ വ്യവസായിയും തന്നെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് പരാതി

പയ്യന്നൂരിൽ സിപിഎം നേതാവ് ധനരാജിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി വിപിൻ അടക്കമുള്ളവർ പൂക്കോട്ടുംപാടത്ത് എത്തിയത് തന്നെ കൊലപ്പെടുത്താനാണ്. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും എംഎൽഎ പരാതിയിൽ പറയുന്നു