ഹോം › കേരളം

അന്‍വര്‍ ജയില്‍ മോചിതനായി; അനുയായി അകത്ത് തന്നെ

By MJ News Desk · 06 Jan 2025, 08:29 PM

ആദിവാസി യുവാവ് കാട്ടാനയാക്രമണത്തില്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായ നിലമ്പൂര്‍ എം എല്‍ എ. പി വി അന്‍വര്‍ ജയില്‍ മോചിതനായി. അറസ്റ്റിലായി 24 മണിക്കൂര്‍ പൂര്‍ത്തിയാകുന്നതിന് മുമ്പാണ് കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് അന്‍വറിന് ജാമ്യം ലഭിച്ചത്. എന്നാല്‍, ജാമ്യം ലഭിച്ചിതിന് പിന്നാലെ അന്‍വറിന്റെ അനുയായിയും ഡിഎംകെ പ്രവര്‍ത്തകനുമായ ഇ എ സുകുവിനെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസിനെതിരെ ശക്തമായി രംഗത്തെത്തിയും ആഭ്യന്തര വകുപ്പിലെ ഗുരുതരമായ വീഴ്ചകള്‍ വെളിപ്പെടുത്തുകയും ചെയ്ത പി വി അന്‍വറിനെതിരെ പോലീസ് പകവീട്ടുകയാണെന്ന ആരോപണം നിലനില്‍ക്കെയാണ് കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ അന്‍വറിന് വലിയ സ്വീകരണമാണ് അനുയായികള്‍ നല്‍കിയത്. 18 മണിക്കൂറിന് ശേഷമാണ് അദ്ദേഹം പുറത്തിറങ്ങിയത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#jail#pv anwar#thavanoor

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›