ഹോം › കേരളം

പിവി അൻവർ കാത്തിരിക്കണം; യുഡിഎഫ് പ്രവേശനത്തിന് കൂടുതൽ ചർച്ച ആവശ്യമെന്ന് കോൺഗ്രസ്

By MJ Desk · 08 Jan 2025, 10:43 AM

പിവി അൻവറിന്റെ മുന്നണി പ്രവേശനത്തിൽ തിരക്കിട്ട് തീരുമാനമെടുക്കേണ്ടതില്ലെന്ന നിലപാടിൽ യുഡിഎഫ്. കൂടുതൽ ചർച്ചകൾ ആവശ്യമെന്നാണ് കോൺഗ്രസ് നേതാക്കൾക്കിടയിലെ അഭിപ്രായം. കെപിസിസി ഭാരവാഹി യോഗത്തിലും വിഷയം ചർച്ചയാകും. യുഡിഎഫിൽ ഏതെങ്കിലും ഘടകകക്ഷികൾ വിഷയം ഉന്നയിച്ചാൽ ചർച്ച ചെയ്യും അൻവർ ഇന്ന് തിരുവനന്തപുരത്ത് എത്തി യുഡിഎഫ് നേതാക്കളെ കണ്ടേക്കും. മുന്നണിയുമായി സഹകരിച്ച് പ്രവർത്തിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു കൊണ്ടുള്ള കത്ത് യുഡിഎഫ് യോഗത്തിന് മുമ്പായി നൽകും. യുഡിഎഫുമായി സഹകരിക്കുന്നതിൽ നിലമ്പൂർ സീറ്റ് തടസമായി നിൽക്കില്ലെന്നാണ് അൻവറിന്റെ നിലപാട് അതേസമയം അൻവറിന്റെ നീക്കങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് രംഗത്തുവന്നിരുന്നു. ഓഫീസ് പൊളിക്കൽ അല്ല യുഡിഎഫ് പ്രവേശനത്തിനുള്ള മാനദണ്ഡമെന്ന് ഷൗക്കത്ത് പ്രതികരിച്ചു. ഒമ്പത് കൊല്ലം എംഎൽഎ ആയിരുന്ന അൻവർ കർഷകർക്കും ആദിവാസികൾക്കും വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും ആര്യാടൻ ഷൗക്കത്ത് തുറന്നടിച്ചു

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#pv anwar

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›