പി വി അൻവറിനെ വധിക്കാൻ ഗൂഢാലോചന: മൂന്ന് ആർ എസ് എസ് പ്രവർത്തകർ പിടിയിൽ
നിലമ്പൂർ എംഎൽഎ പിവി അൻവറിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ മൂന്ന് ആർ എസ് എസ് പ്രവർത്തകർ പിടിയിൽ. വിപിൻ, ജിഷ്ണു, അഭിലാഷ് എന്നിവരാണ് പിടിയിലായത്. കണ്ണൂർ
Jul 30, 2020, 17:18 IST
നിലമ്പൂർ എംഎൽഎ പിവി അൻവറിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ മൂന്ന് ആർ എസ് എസ് പ്രവർത്തകർ പിടിയിൽ. വിപിൻ, ജിഷ്ണു, അഭിലാഷ് എന്നിവരാണ് പിടിയിലായത്. കണ്ണൂർ പഴയങ്ങാടി പോലീസാണ് ഇവരെ പിടികൂടിയത്.
പി വി അൻവറിന്റെ പരാതിയിൽ കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തിനെതിരെയും കേസെടുത്തിട്ടുണ്ട്. മലപ്പുറം പൂക്കോട്ടുംപാടം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ആര്യാടൻ ഷൗക്കത്ത്, റീഗൾ എസ്റ്റേറ്റ് ഉടമ ജയ മുരുകേഷ്, ഭർത്താവ് മുരുകേഷ് നരേന്ദ്രൻ എന്നിവരടക്കം 10 പേർക്കെതിരെയാണ് കേസ്
സിപിഎം നേതാവായിരുന്ന ധനരാജിനെ വധിച്ച കേസിലെ രണ്ടാം പ്രതിയാണ് കസ്റ്റഡിയിലായ വിപിൻ. സംഘത്തിലെ നാലാമനായ മഴൂർ സ്വദേശി ലിനീഷ് ഒളിവിലാണ്