ആലപ്പുഴയിൽ നിരീക്ഷണത്തിലിരുന്ന സ്ത്രീ മരിച്ചു; സ്രവം പരിശോധനക്ക് അയച്ചു

ആലപ്പുഴയിൽ കൊവിഡ് നിരീക്ഷണത്തിലിരുന്ന സ്ത്രീ മരിച്ചു. മാന്നാർ പാവൂക്കര സ്വദേശി സലീല തോമസാണ് മരിച്ചത്. 60 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് പരുമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവരുടെ
 

ആലപ്പുഴയിൽ കൊവിഡ് നിരീക്ഷണത്തിലിരുന്ന സ്ത്രീ മരിച്ചു. മാന്നാർ പാവൂക്കര സ്വദേശി സലീല തോമസാണ് മരിച്ചത്. 60 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് പരുമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവരുടെ സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്. വെള്ളിയാഴ്ചയാണ് സലീല ബംഗളൂരുവിൽ നിന്ന് എത്തിയത്.

അതേസമയം കോഴിക്കോട് നിരീക്ഷണത്തിലിരിക്കെ മരിച്ച ആളുടെ പരിശോധനാ ഫലം നെഗറ്റീവാണ്. പെരുമണ്ണ സ്വദേശി ബീരാൻ കോയയാണ് മരിച്ചത്. ജൂൺ നാലിനാണ് ബീരാൻ കോയ ബംഗളൂരുവിൽ നിന്നും നാട്ടിലെത്തിയത്. ഇന്നലെ ശുചിമുറിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു.