കോഴിക്കോട് കൊവിഡ് നിരീക്ഷണത്തിലിരുന്നയാൾ കുഴഞ്ഞുവീണു മരിച്ചു

കോഴിക്കോട് കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ കുഴഞ്ഞുവീണു മരിച്ചു. പെരുമണ്ണ സ്വദേശി ബീരാൻ കോയയാണ് മരിച്ചത്. കർണാടകയിൽ നിന്നെത്തിയ ബീരാൻ കോയ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു കഴിഞ്ഞാഴ്ചയാണ് ബംഗളൂരുവിൽ
 

കോഴിക്കോട് കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ കുഴഞ്ഞുവീണു മരിച്ചു. പെരുമണ്ണ സ്വദേശി ബീരാൻ കോയയാണ് മരിച്ചത്. കർണാടകയിൽ നിന്നെത്തിയ ബീരാൻ കോയ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു

കഴിഞ്ഞാഴ്ചയാണ് ബംഗളൂരുവിൽ നിന്നും ബീരാൻ കോയ നാട്ടിലെത്തിയത്. ഇദ്ദേഹത്തിന്റെ സാമ്പിൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഫലം വന്നതിന് ശേഷമേ മൃതദേഹം സംസ്‌കാരത്തിനായി വിട്ടുനൽകു