ക്വാറന്റൈൻ ലംഘനം: സിപിഎം നേതാവിന്റെ തെറ്റ് ന്യായീകരിക്കാനില്ലെന്ന് ജില്ലാ സെക്രട്ടറി; നിയമനടപടികൾ സ്വീകരിക്കാം

ക്വാറന്റൈൻ ലംഘിച്ച കാസർകോട്ടെ സിപിഎം നേതാവിനെതിരെ പാർട്ടി ജില്ലാ നേതൃത്വം. നേതാവിന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റ് പാർട്ടി ന്യായീകരിക്കില്ല. പാർട്ടി പ്രവർത്തകനെതിരെ ഏത് തരത്തിലുള്ള നിയമനടപടികൾ സ്വീകരിക്കുന്നതിനോടും
 

ക്വാറന്റൈൻ ലംഘിച്ച കാസർകോട്ടെ സിപിഎം നേതാവിനെതിരെ പാർട്ടി ജില്ലാ നേതൃത്വം. നേതാവിന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റ് പാർട്ടി ന്യായീകരിക്കില്ല. പാർട്ടി പ്രവർത്തകനെതിരെ ഏത് തരത്തിലുള്ള നിയമനടപടികൾ സ്വീകരിക്കുന്നതിനോടും പാർട്ടിക്ക് എതിർപ്പില്ലെന്നും ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ പറഞ്ഞു

മെയ് നാലിന് റെഡ് സോണായ മഹാരാഷ്ട്രയിൽ നിന്നും സിപിഎം നേതാവിന്റെ ബന്ധു നാട്ടിലെത്തിയിരുന്നു. നിയമാനുസൃതമല്ലാത്ത മാർഗത്തിലൂടെ എത്തിയ ബന്ധുവിനെ നേതാവും ഭാര്യയും കാറിൽ ചെന്ന് കൂട്ടുകയായിരുന്നു.

പതിനാല് ദിവസം ബന്ധുവിനും അടുത്തിടപഴകിയ നേതാവിനും ക്വാറന്റൈൻ നിർദേശിച്ചിരുന്നു. എന്നാൽ ക്വാറന്റൈൻ കാലയളവിൽ ഇദ്ദേഹം പുറത്തിറങ്ങി നടക്കുകയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ സന്ദർശനം നടത്തുകയും ചെയ്തിരുന്നു.

മൂന്ന് തവണയാണ് ജില്ലാ ആശുപത്രിയിൽ സന്ദർശനം നടത്തിയത്. കൂടാതെ ഒരു മരണവീട് സന്ദർശിക്കുകയും ചെയ്തു. മഞ്ചേശ്വരത്തെ മുൻ ഏരിയ സെക്രട്ടറി കൂടിയാണ് നേതാവ്. ഇയാൾക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തിരുന്നു.