ട്യൂഷന് പോകാത്തതിൽ വഴക്ക് പറഞ്ഞു; എറണാകുളത്ത് 11കാരി തൂങ്ങിമരിച്ചു
 

 
എറണാകുളം തൃകാരിയൂരിൽ 11 വയസ്സുകാരി തൂങ്ങിമരിച്ചു. ട്യൂഷന് പോകാത്തതിൽ വീട്ടുകാർ വഴക്ക് പറഞ്ഞതിനെ തുടർന്നാണ് കുട്ടി ജീവനൊടുക്കിയത്. മുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സേതുലക്ഷ്മി എന്ന കുട്ടിയാണ് മരിച്ചത്.